ദിലീപ് കോടതിയില്‍ എത്തി

ദിലീപ് കോടതിയില്‍ എത്തി.
നടിയെ ആക്രമിച്ച കേസിലെ വിചാരണാ നടപടികൾ ഇന്നാരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ദിലീപ് കോടതിയില്‍ എത്തിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ. . പ്രാരംഭവാദത്തിനും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനുമുളള തീയതി ഇന്ന് തീരുമാനിക്കും. ദിലീപ് അടക്കമുള്ളവര്‍ക്ക് കോടതി നേരത്തേ സമന്‍സ് അയച്ചിരുന്നു. ദിലീപും മറ്റ് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
വിചാരണ തുടങ്ങുന്നത് വൈകിപ്പിക്കണം എന്ന് കാണിച്ച് ദിലീപ് കോടതിയെ സമീപിച്ചിരുന്നു എന്നാല്‍ കോടതി ഈ ആവശ്യം തള്ളി. രണ്ട് കുറ്റപത്രങ്ങളാണ് കേസില്‍ പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 413രേഖകളും പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വിചാരണ ഇന്ന് ആരംഭിച്ചാലും വിസ്താരം തുടങ്ങാന്‍ വൈകിയേക്കും എന്ന് സൂചനയുണ്ട്. മധ്യവേനല്‍ അവധിയ്ക്ക് ശേഷമാണ് വിസ്താരം തുടങ്ങുക.
വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here