രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന്റെ ഹര്‍ജി തള്ളി

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി എ.ജി പേരറിവാളൻ സർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും അതിനാൽ തനിക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച വിധി തള്ളണമെന്നുമായിരുന്നു പേരറിവാളന്റെ ആവശ്യം. പേരറിവാളനെ എതിർത്ത് സിബിഐ കോടതിയെ സമീപിച്ചിരുന്നു. ഹർജി നിലനിൽക്കില്ലെന്നും 1999ലെ സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള പേരറിവാളന്റെ ഹർജി പരിഗണിച്ചാൽ മുഴുവൻ കേസും പുനഃപരിശോധിക്കേണ്ടിവരുമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.
Supreme Court dismisses the plea of convict AG Perarivalan to recall its judgment convicting him in 1998 in Rajiv Gandhi assassination case.
— ANI (@ANI) March 14, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here