യുപി ഉപതിരഞ്ഞെടുപ്പ്; ബിജെപിയെ പിന്നിലാക്കി സമാജ്‌വാദി പാര്‍ട്ടി കുതിക്കുന്നു

യുപി ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നല്‍കി സമാജ്‌വാദി പാര്‍ട്ടി കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫുല്‍പൂരിലും ഗോരഖ്പുരിലും സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ മുന്നേറുന്നു. ഫുല്‍പൂരില്‍ എസ്പിയുടെ സ്ഥാനാര്‍ത്ഥിയായ മാഗേന്ദ്ര പ്രതാപ് സിംഗ് 12,231 വോട്ടുകള്‍ക്ക് മുന്നേറുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. മറ്റൊരു മണ്ഡലമായ ഗോരാഖ്പൂരിലും 1600 വോട്ടപകള്‍ക്ക് എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ് ലീഡ് ചെയ്യുകയാണ്. യുപിയിലെ ഉപതിരഞ്ഞെടുപ്പുകള്‍ തന്റെ സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ബിജെപിക്കിത് അഭിമാനപ്രശ്‌നം കൂടിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here