‘മെസി’ജാലം; ചെല്‍സിയെ കീഴടക്കി ബാഴ്സ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍

ലെയണല്‍ മെസിയുടെ കരുത്തില്‍ ശക്തരായ ചെല്‍സിയുടെ ഗോള്‍ വലയിലേക്ക് മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍ ഉതിര്‍ത്ത് ബാഴ്സ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. രണ്ട് ഗോളുകളും ഒരു ഗോളിനുള്ള അസിസ്റ്റുമായി മെസി കളംനിറഞ്ഞപ്പോള്‍ എതിരാളികള്‍ നിഷ്പ്രഭരായി. ബാഴ്സയുടെ തട്ടകമായ ക്യാംപ്നൗവില്‍ നടന്ന മത്സരത്തില്‍ ചെല്‍സിക്ക് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല. ഇരു പാദങ്ങളിലായി 4-1 നാണ് ബാഴ്സ മുന്നിട്ട് നില്‍ക്കുന്നത്. ആദ്യ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോഴും ബാഴ്സക്കു വേണ്ടി ഗോള്‍ നേടിയത് മെസി തന്നെയായിരുന്നു. മെസിയെ കൂടാതെ ഡെംബാലയാണ് മറ്റൊരു ഗോള്‍ നേടിയത്. റയൽമാഡ്രിഡ്, ലിവർപൂൾ, യുവന്റസ്, മാഞ്ചസ്റ്റർ സിറ്റി, സെവിയ്യ, റോമ, ബയേണ്‍ മ്യൂണിച്ച് എന്നീ ടീമുകളാണ് ബാഴ്സയ്ക്കു പുറമേ ക്വാർട്ടർ കളിക്കാൻ യോഗ്യത നേടിയ മറ്റു ക്ലബ്ബുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here