Advertisement

‘ചലോ ലഖ്‌നൗ’; മഹാരാഷ്ട്രക്കു പിന്നാലെ യുപിയിലും കര്‍ഷക പ്രക്ഷോഭം

March 15, 2018
Google News 1 minute Read
luknow chalo

മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ ചുവട് പിടിച്ച് ഉത്തര്‍പ്രദേശിലും ഇന്ന് കര്‍ഷകര്‍ പ്രതിഷേധിക്കും. കര്‍ഷകര്‍ക്കെതിരെ സംസ്ഥാനത്തും രാജ്യത്തും നടമാടികൊണ്ടിരിക്കുന്ന ചൂഷണങ്ങള്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശില്‍ കര്‍ഷക മാര്‍ച്ചും പ്രതിഷേധവും നടക്കുന്നത്. ‘ചലോ ലഖ്‌നൗ’ എന്ന് പേരിട്ടിരിക്കുന്ന കര്‍ഷക മാര്‍ച്ച് ഇന്ന് രാവിലെ 11ന് ആരംഭിച്ചു. സംസ്ഥാനത്തെ 60-ാം ജില്ലകളില്‍ നിന്നായി 20000 കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുക, വൈദ്യുതി നിരക്ക് കുറക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ചലോ ലഖ്‌നൗവില്‍ അണിനിരന്നിരിക്കുന്നത്. ഇന്ന് വൈകീട്ട് കിസാന്‍ സഭയിലെ അംഗങ്ങള്‍ ചേര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ നിവേദനമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമര്‍പ്പിക്കും. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം പ്രതിഷേധം ശക്തമാക്കാനാണ് സംഘാടകരുടെ തീരുമാനം. കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here