പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; വിവാദ വെളിപ്പെടുത്തലുമായി നിഷ ജോസ്‌

കേരള രാഷ്ടീയത്തില്‍ മറ്റൊരു വിവാദം കൂടി തുറന്നിട്ട്‌ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്റെ വെളിപ്പെടുത്തല്‍. ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചതായി പുതിയ പുസ്‌തകത്തിലാണ്‌ നിഷ വെളിപ്പെടുത്തുന്നത്‌. കെ എം മാണിയുടെ മരുമകളും ജോസ്‌ കെ മാണി എം പിയുടെ ഭാര്യയുമായ നിഷയുടെ വെളിപ്പെടുത്തലുകളെ കുറിച്ച്‌ ടൈംസ് ഓഫ് ഇന്ത്യയാണ്‌ റിപ്പോര്‍ട്ട് ചെയ്‌തത്‌. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ദി അതർ സൈഡ്‌ ഓഫ്‌ ദിസ്‌ ലൈഫ്‌ എന്ന പേരിൽ ഇംഗ്ലീഷിൽ ഇള്ള പുസ്‌തകം ഡിസി ബുക്‌സ് ആണ്‌ പുറത്തിറക്കുന്നത്‌. .ഇന്ന്‌ വൈകിട്ട്‌ കോട്ടയത്താണ്‌ പുസ്‌തകം പ്രകാശനം ചെയ്യുന്നത്‌.

അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ പോകവെയാണ് പ്രമുഖ നേതാവിന്റെ മകൻ കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന് നിഷ ആരോപിക്കുന്നു. എന്നാല്‍ എവിടെവച്ചാണ്, എന്നാണ് സംഭവം നടന്നതെന്ന് നിഷ വ്യക്തമാക്കുന്നില്ല. എന്നാലും നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ വരും നാളുകളില്‍ ചർച്ചയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top