‘വീപ്പയ്ക്കുള്ളിലെ കൊലപാതകം’; നാടകീയതകള്‍ നിറഞ്ഞത്

ഈ വര്‍ഷം ജനുവരി എട്ടിനാണ് കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുന്നത്. അതിലും മാസങ്ങള്‍മുമ്പാണ് മത്സ്യതൊഴിലാളികള്‍ വീപ്പ കരയിലേക്ക് എടുത്തിട്ടത്. എന്നാല്‍ അന്ന് അതില്‍ ഈ അവസ്ഥയിലെ ഒരു മൃതദേഹം ഉണ്ടായിരുന്നുവെന്ന് കൊലപാതകി ഒഴികെ ആരും അറിഞ്ഞില്ല. ദുര്‍ഗന്ധം വമിച്ചതോടെയാണ് വീപ്പ പൊട്ടിച്ച് പരിശോധിക്കുന്നത്. തലകീഴായി നിര്‍ത്തിയ മൃതദേഹം കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ച നിലയിലാണ്കണ്ടെത്തിയത്. ജനുവരി 28ന് തന്നെ മരിച്ചത് ശകുന്തളയാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. എന്നാല്‍ വീപ്പയില്‍ മൃതേദഹം കണ്ടെത്തിയതിന്റെ പിന്നേറ്റ് തന്നെ കൊലപാതകിയായ എസ്പിസിഎ ഉദ്യാഗസ്ഥന് സജിത്ത് ആത്മഹത്യ ചെയ്തു. സയനൈഡ് കഴിച്ചായിരുന്നു ആത്മഹത്യ. ശകുന്തളയുടെ മകളുടെ ഒപ്പം താമസിച്ചിരുന്ന സജിത്ത് ശകുന്തളയുടെ ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് കൊലപാതകം നടത്തുന്നത്.
ആ കഥ ഇങ്ങനെ
ഭര്‍ത്താവിനും രണ്ട് മക്കളോടും ഒപ്പമായിരുന്നു ശകുന്തളയുടെ താമസം. ഇതിനിടെ ഒരു രാഷ്ട്രീയ കൊലക്കേസില്‍ ശകുന്തളയുടെ ഭര്‍ത്താവ് ദാമോദരന്‍ പോലീസ് പിടിയിലായി. ഇതിനിടെ മകള്‍ അശ്വതി അയല്‍വാസിയെ വിവാഹം ചെയ്തു. ഭര്‍ത്താവ് തിരിച്ച് വന്നെങ്കിലും വഴക്ക് തുടര്‍ക്കഥയായതോടെ ശകുന്തള മാറി താമസിച്ചു. ഒരു അപകടത്തില്‍പ്പെട്ട മകന് പ്രമോദ് ആത്മഹത്യചെയ്തതോടെ ശകുന്തള പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.
ഇതിനിടെയാണ് അശ്വതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ പരാതി നല്‍കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അശ്വതിയെ ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തിയെങ്കിലും പിന്നീട് അശ്വതിയും ഭര്‍ത്താവും പിരിഞ്ഞു. ഈ സമയത്തൊക്കെ ശകുന്തളയോടൊപ്പമായിരുന്നു അശ്വതി. പിന്നീട് അശ്വതി മറ്റൊരാളുമായി അടുപ്പത്തിലായി. അയാളുമായി തെറ്റിപ്പിരിഞ്ഞതോടെ വീണ്ടും ശകുന്തളയോടൊപ്പമായി താമസം. അശ്വതിയോടൊപ്പം ഭര്‍ത്താവാണെന്ന് പിന്നീട് സജിത്തും വന്നു. തൃക്കാക്കര ജില്ലാ പഞ്ചായത്തിന് കീഴിലെ എസ്പിസിഎയില്‍ ഇന്‍സ്പെക്ടറായിരുന്നു സജിത്ത്. നിലവില്‍ ഒരു ഭാര്യയുള്ള സജിത്ത് പിന്നീട് എരുവേലിയിലെ വാടക വീട്ടില്‍ ഇവരോടൊപ്പമായി താമസം. 2016ല്‍ ശകുന്തളയ്ക്ക് ഒരു ആക്സിഡന്റുണ്ടായി. തുടര്‍ന്ന് സര്‍ജറിയ്ക്കും വിധേയയായി. സജിത്തിന് വേറെ ഭാര്യയുണ്ടെന്ന് അറിഞ്ഞ ശകുന്തള സജിത്തുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. ഇതിനിടെ ശകുന്തളയ്ക്ക് ചിക്കന്‍പോക്സ് പിടിപെട്ടു. ഇതോടെ ബാധ്യതയായി മാറിയ ശകുന്തളയെ സജിത്ത് വകവരുത്തുകയായിരുന്നു. ശകുന്തളയെ കോട്ടയത്ത് ചേച്ചിയുടെ വീട്ടിലാക്കുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞ ശേഷം സജിത്ത് ഭാര്യയേയും കുട്ടികളേയും ഹോട്ടല്‍ റൂമിലേക്ക് മാറ്റി. ശകുന്തളയെ വകവരുത്തിയ ശേഷം കൂട്ടുകാരനോട് വെള്ളം പിടിച്ച് വയ്ക്കാന്‍ എന്ന് പറഞ്ഞ് വാങ്ങിയ വീപ്പയില്‍ ജഡം ഇട്ട് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. പിന്നീട് വീപ്പയ്ക്കുള്ളില്‍ മൃഗങ്ങളുടെ അസ്ഥികൂടമാണെന്ന് വിശ്വസിപ്പിച്ച് അഞ്ച് പേരെ വീപ്പ ഉപേക്ഷിക്കാന്‍ സജ്ജരാക്കി. കുമ്പളത്തിന് സമീപം വീപ്പ ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ചത് സജിത്ത് തന്നെയാണ്.
സജിത്ത് ആത്മഹത്യ ചെയ്യുന്നു
മൃതദേഹം ഉപേക്ഷിച്ചതിന് ശേഷം ഈ വീട് ഉപേക്ഷിച്ച് അശ്വതിയോടൊപ്പം കുരീക്കാട് വീട് വാടകയ്ക്ക് എടുത്ത് സജിത്ത് അങ്ങോട്ട് മാറി. ജനുവരി എട്ടിനാണ് വീപ്പയ്ക്കുള്ളില്‍ മൃതദേഹമാണെന്ന് തിരിച്ചറിയുന്നത്. ഇതിന്റെ പിറ്റേ ദിവസം സജിത്ത് ആത്മഹത്യ ചെയ്തു. ശകുന്തളയുടെ മകള്‍ അശ്വതിയുടെ നുണപരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്. ഇതിന് അശ്വതിയുടെ സമ്മത പത്രം ലഭിച്ചിട്ടുണ്ട്
തുമ്പുണ്ടാക്കിയത് കാലിലെ പിരിയാണി
മരിച്ചത് ശകുന്തളയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത് ശാസ്ത്രീയമായ പരിശോധന വഴിയാണ്. ഒരുപക്ഷേ ചെറിയ അശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ ഇത് ഒരിക്കലും തിരിച്ചറിയാതെ ഇരുന്നേനെ. ഇടതു കണങ്കാലില്‍ പിരിയാണി ഉപയോഗിച്ച് ഓപ്പറേഷന് നടത്തിയിരുന്നുവെന്നത് മാത്രമാണ് പോലീസിന് മുന്നിലുണ്ടായിരുന്ന ഏക തുമ്പ്. സമീപകാലത്ത് ഇടതു കണങ്കാലില്‍ ശസ്ത്രക്രിയ നടത്തിയ വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ് ആദ്യം ചെയ്തത്. ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ അഞ്ച് പേരെ പോലീസ് കണ്ടെത്തി. എന്നാല്‍ ഇതില്‍ ഒരാളെമാത്രം പോലീസിന് നേരിട്ട് കണ്ടെത്താനായില്ല, അത് ശകുന്തളുടേതായിരുന്നു. തുടര്‍ന്ന് ശകുന്തളയുടെ മകളുടെ അടക്കം രക്ത സാമ്പിളുകള്‍ പോലീസ് പരിശോധിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞതോടെ കൊലപാതകിയെ കണ്ടെത്താനും എളുപ്പമായി. തൃക്കാക്കര അസി കമ്മീഷണര്‍ ടിപി ഷംസിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ സിബി ടോമാണ് കേസ് അന്വേഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here