ജാര്‍ഖണ്ഡലിലെ ഗോരക്ഷാ കൊലപാതകം; 11 പേര് കുറ്റക്കാര്‍

ജാര്‍ഖണ്ഡിലെ ഗോരക്ഷാ കൊലപാതകത്തില്‍ പതിനൊന്ന് പെരെ കുറ്റക്കാരായി വിധിച്ച് കോടതി വിധി. കൊലപാതകത്തില്‍ ഗൂഢാലാചോനയുണ്ടെന്നും കോടതി പറഞ്ഞു. വിചാരണാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ജൂണിലാണ് രാംഗഢ് ജില്ലയിലെ ബജര്‍തണ്ടില്‍ വച്ച് അലിമുദ്ദിന്‍ എന്നയാളെ ഗോസംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കൊലപ്പെടുത്തിയത്. കൈവശം ബീഫ് ഉണ്ടെന്ന് ആരോപിച്ചായിരുന്നു അലിമുദ്ദിനെ ഒരു സംഘം അതിദാരുണമായി മര്‍ദ്ദനത്തിന് ഇരയാക്കിയത്. അലിമുദ്ദിന്റെ കാറും ഗോസംരക്ഷകര്‍ കത്തിച്ചിരുന്നു. ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്ന ആദ്യ ആക്രമണങ്ങളിലെ ആദ്യ കോടതി വിധി കൂടിയാണ് ഇത്. മാര്‍ച്ച് 20ന് പ്രതികളുടെ ശിക്ഷ വിധിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here