Advertisement

കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ്

March 16, 2018
Google News 0 minutes Read
TDP

വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ടി​ഡി​പി​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സി​ന് അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 50 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണം.

മോ​ഡി സ​ർ​ക്കാ​രി​നെ​തി​രാ​യ ആ​ദ്യ അ​വി​ശ്വാ​സ​പ്ര​മേ​യ​മാ​ണി​ത്. ലോ​ക്സ​ഭ​യി​ൽ മോ​ഡി സ​ർ​ക്കാ​രി​ന് കേ​വ​ല​ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ അ​വി​ശ്വാ​സം പാ​സാ​ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഒ​രു വ​ർ​ഷം മാ​ത്രം അ​വ​ശേ​ഷി​ക്കെ വി​ശ്വാ​സ​വോ​ട്ട് തേ​ടേ​ണ്ട സാ​ഹ​ച​ര്യം സര്‍ക്കാറിന് പ്രതിസന്ധിയുണ്ടാക്കും. ടിഡിപി എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് അവിശ്വാസ പ്രമേയം കൊണ്ട് വന്നിരിക്കുന്നത്. ലോക്സ  സഭയില്‍ ടിഡിപിയ്ക്ക് 16അംഗങ്ങളാണുള്ളത്. രാജ്യ സഭയില്‍ ആറ് അംഗങ്ങളുണ്ട്.  അന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി എന്‍ഡിഎ വിട്ടത്. ചന്ദ്രബാബു നായിഡു ബിഎസ്‍പി, എസ്‍പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അഖിലേഷ് യാദവും മായാവതി എന്നിവരുമായി ടെലിഫോണിലും  ചർച്ച നടത്തി.ടിഡിപി  ബിജെപി പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് നേരത്തേ ടിഡിപിയുടെ കേന്ദ്രമന്ത്രിമാർ രാജിവച്ചിരുന്നു
കേന്ദ്ര സര്‍ക്കാറിനെതിരായ രഹസ്യ അ‍ജണ്ടയുടെ ഭാഗമായാണ് അവിശ്വാസ പ്രമേയമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here