ഇര്‍ഫാന് അപൂര്‍വ്വ രോഗം; അസുഖം സ്ഥിരീകരിച്ച് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് പ്രഖ്യാപിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍ തനിക്ക് ബാധിച്ചിരിക്കുന്ന അസുഖം എന്താണെന്നും അറിയിച്ചു. ന്യൂറോ എന്‍ഡോക്രെയ്ന്‍ ട്യൂമര്‍ എന്ന അപൂര്‍വ്വ രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് താരം തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. ഏതാനും നാളുകള്‍ക്ക് മുന്‍പ് തന്നെ ഒരു അപൂര്‍വ്വ രോഗം ബാധിച്ചിട്ടുണ്ടെന്ന് താരം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, എന്താണ് അസുഖമെന്ന് പിന്നീട് അറിയിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനു ശേഷമാണ് തന്നെ ബാധിച്ചിരിക്കുന്നത് ന്യൂറോ എന്‍ഡോക്രെയ്ന്‍ ട്യൂമറാണെന്ന് ഇര്‍ഫാന്‍ തന്നെ അറിയിച്ചിരിക്കുന്നത്. ഇര്‍ഫാന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സിനിമലോകം. ഇതുവരെ എല്ലാവരും തന്ന സ്‌നേഹത്തിനും സഹകരണത്തിനും നന്ദിയുണ്ടെന്നും തുടര്‍ന്നും തന്നെ ഓര്‍ക്കണമെന്നും താരം ഫേസ്ബുക്ക് പേസ്റ്റില്‍ കുറിച്ചു. രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി രാജ്യത്തിന് പുറത്തേക്ക് പോകുകയാണെന്നും താരം പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here