പൂമരം കണ്ടു; കണ്ണന്റെ മുന്നില്‍ താന്‍ ഒന്നും അല്ലെന്ന് ജയറാം

മകന്‍ കണ്ണന്റെ മുന്നില്‍ താനൊന്നും അല്ലെന്ന് നടന്‍ ജയറാം. ഇത് പോലെ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് കണ്ണന്റെ ഭാഗ്യമാണെന്നും ജയറാം പ്രതികരിച്ചു. മകന്റെ മുന്നില്‍ അച്ഛന്‍ ഒന്നും അല്ലെന്ന് ആരോ പറയുന്നത് കേട്ടു, വളരെ സന്തോഷം തോന്നി. മുമ്പ് ചെറുപ്പത്തില്‍ കണ്ണന്റെ സ്റ്റേജ് ഷോ കാണുമ്പോള്‍ എന്റെ കണ്ണ് നിറയുമായിരുന്നു. എന്നാല്‍ പൂമരം കണ്ടപ്പോള്‍ ആദ്യ അരമണിക്കൂര്‍ ഞാന്‍ കരഞ്ഞതേയില്ല, ഇമോഷണലായി പോകുകയായിരുന്നു ഞാന്‍. മോന്‍ അഭിനയിക്കുകയാണെന്ന് വരെ ഞാന്‍ മറന്ന് പോയി. ഞാന്‍ വളരെ സന്തോഷവതിയാണ്. കണ്ണന്റെ സംഭാഷണവും അഭിനയവും ഒക്കെ നന്നായി. എബ്രിഡ് ഷൈന്റെ പിന്തുണ വലുതായിരുന്നെന്ന് പാര്‍വതിയും പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top