അവിശ്വാസപ്രമേയത്തില്‍ ഭയന്നുവിറച്ച് കേന്ദ്രസര്‍ക്കാര്‍; ലോക്‌സഭ പിരിഞ്ഞു

Loksabha adjourned

വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും സമര്‍പ്പിച്ച അവിശ്വാസപ്രമേയത്തില്‍ ഭയന്നുവിറച്ച് മോദി സര്‍ക്കാര്‍. അവിശ്വാസപ്രമേയ നോട്ടീസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കാതെയാണ് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞത്. പ്രതിപക്ഷ ബഹളത്തിനിടെ അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞത്. തിങ്കളാഴ്ച വരെയാണ് ലോക്‌സഭ പിരിഞ്ഞിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസിന് കോണ്‍ഗ്രസും സിപിഎമ്മും പിന്തുണ നല്‍കി. ആദ്യമായാണ് മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസപ്രമേയം ഉയരുന്നത്. ഇത് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top