പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയം കുഞ്ഞച്ചന്‍ വിവാദത്തില്‍; പേര് ഉപേക്ഷിക്കാന്‍ സാധ്യത

28 വര്‍ഷങ്ങള്‍ക്കു മുന്‍പ് തിയ്യറ്ററുകളില്‍ ആരവം തീര്‍ത്ത മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിന് തിരിച്ചടി. കഴിഞ്ഞ ദിവസമാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് തോമസ് ആണ് കോട്ടയം കുഞ്ഞച്ചന്‍ നിര്‍മ്മിക്കുകയെന്നും അറിയിച്ചിരുന്നു. എന്നാല്‍, ആദ്യ ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകരോട് സംസാരിക്കാതെയും അനുവാദം വാങ്ങാതെയുമാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആദ്യ ഭാഗത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ആരോപിച്ചു. പകര്‍പ്പവകാശം നേടാതെയാണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നാണ് സംവിധായകന്‍ സുരേഷ് ബാബുവും നിര്‍മ്മാതാവ് എം. മണിയും ആരോപിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബുവും രംഗത്തെത്തി. സിനിമയെ വിവാദത്തിലേക്ക് വലിച്ചിഴക്കില്ലെന്നും പേര് മാറ്റേണ്ട സാഹചര്യം ഉണ്ടെങ്കില്‍ അത് മാറ്റുമെന്നുമാണ് വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരില്‍ തന്നെ രണ്ടാം ഭാഗം എത്തുമോ എന്നതില്‍ ആശയകുഴപ്പമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here