ഡാല്‍ഫി, ഇത് മലയാളത്തിലെ ആദ്യത്തെ ആനിമേറ്റഡ് ക്യാരക്ടര്‍

കഴിഞ്ഞ കുറച്ച് ദിവസമായി  മലയാളം പറയുന്ന ഒരു ‘ബേബി ഡ്രാഗണ്‍’ യുട്യൂബില്‍ ഓട്ടം തുടങ്ങിയിട്ടുണ്ട്.  ‘ഡാല്‍ഫി’ എന്ന മലയാളത്തിലെ ആദ്യത്തെ ത്രിഡി ആനിമേറ്റഡ് ക്യാരക്ടറാണത്. മലയാളിയായ അനീഷിന്റെ സൃഷ്ടിയാണ് ഡാല്‍ഫി. മലയാളത്തില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു ക്യാരക്ടര്‍ എത്തിയിട്ടില്ല.  മലയാളം സംസാരിക്കുന്ന, മലയാളത്തിന് സ്വന്തമായ ഒരു ക്യാരക്ടറിനെ കൊണ്ടുവരണമെന്ന ആഗ്രഹമാണ് അനീഷിനേയും സംഘത്തേയും ഈ ഉദ്യമത്തിലേക്ക് കൊണ്ട് വന്നത്.

ഇന്ത്യയില്‍  ത്രിഡി ക്യാരക്ടേഴ്സ് വന്നിട്ടുണ്ടെങ്കിലും എക്സ്പ്രഷനോട് കൂടി മെയിന്‍  ക്യാരക്ടറായി ഇതുവരെ ഒന്നും വന്നിട്ടില്ല. അതുകൊണ്ട് തന്നെ  ഒരു കോണ്‍സെപ്റ്റായാണ് ടീസര്‍ പുറത്ത് വിട്ടത്. ഒരു സിനിമയായി ‘ഡാല്‍ഫി’യെ കേരളത്തിന് സമ്മാനിക്കുകയാണ് ലക്ഷ്യം. തിരക്കഥയെല്ലാം അണിയറയില്‍ റെഡിയാവുകയാണ്. നിര്‍മ്മാണം ഏറ്റെടുക്കാന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ ‘ഡാല്‍ഫി’ തീയറ്ററിലെത്തും അനീഷ് പറയുന്നു.

അനീഷിന് പുറമെ എട്ട് മലയാളികളാണ് ഡാല്‍ഫിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. 1.52സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ നാലരമാസം കൊണ്ടാണ് ഇവര്‍ തയ്യാറാക്കിയത്. നീല്‍ സാം, സൈമണ്‍, തരുണ്‍ സുധാകരന്‍, കീഷന്‍ മോഹന്‍, നിക്സണ്‍ ജോര്‍ജ്ജ്, ബിനോയ്, സഞ്ജയ് കുമാര്‍, അനീഷ് പി എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മാന്ത്രികാ സ്റ്റുഡിയോസുമായി സഹകരിച്ചാണ് വീഡിയോ തയ്യാറാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top