20,000പേരുള്ള ഐടി സെല്‍; ബിജെപിയുടെ ഐടി നീക്കങ്ങളുടെ കള്ളക്കളികള്‍ വെളിപ്പെടുത്തി മഹാവീര്‍

വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്താന്‍ ബിജെപി ഐടി സെല്‍ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തി ഐടി സെല്ലിന്റെ ഭാഗമായിരുന്ന യുവാവ് രംഗത്ത്. 20,000പേര്‍ ജോലിയെടുക്കുന്ന ഐടി വിംഗാണ് സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന മഹാവീര്‍ എന്ന യുവാവാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ട്വീറ്റുകളും മെസേജുകളും എഴുതുന്നത് 150പേര്‍ അടങ്ങുന്ന സൂപ്പര്‍ എന്ന വിങാണ്. ഒരു പി ആര്‍ സെക്ഷനാണ് ഇവരെ നിയമിക്കുന്നതെന്ന് മഹാവീര്‍ പറയുന്നു. 2015ല്‍ മോഡി ജോലിക്കാരെ സന്ദര്‍ശിച്ചിരുന്നത്രേ. ഓരോ ആളുകള്‍ക്കും ദിവസേന ആയിരം രൂപ മുതല്‍ ലക്ഷക്കണക്കിന് രൂപ വരെ ശമ്പളമാണ് നല്‍കുന്നത്. ന്യൂസ്ട്രെന്റ് എന്ന വെബ്സൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് ഈ ഐടി സംഘമാണ്. വേറെയും സൈറ്റുകള്‍ ഉണ്ട്. ജോലിക്കാര്‍ക്കെല്ലാം പത്തോളം മൊബൈല്‍ നമ്പറും വാട്സ് ആപ് അക്കൗണ്ടും ഉണ്ട്. വ്യാജ വാര്‍ത്തകളാണ് ഈ വാട്സ് ആപ് വഴിയും സൈറ്റ് വഴിയും പ്രചരിപ്പിക്കുന്നത്. ഫെയ്സ് ബുക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള നിരവധി പേജുകളും ഉണ്ട്. ഇന്ത്യന്‍ ആര്‍മിയുടെയും മറ്റു പ്രശസ്തരായ ആളുകളുടെയും പേരുകളിലാണ് പേജുകളത്രെയും. മുസ്ലിംകള്‍ക്കിടയില്‍ ബിജെപിക്ക് നല്ലൊരു പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാന്‍ നിരവധി മുസ്ലിം ഐഡികളും ഹിന്ദുക്കള്‍ക്കിടയില്‍ മുസ്ലിം വിദ്വേഷം ഉണ്ടാക്കിയെടുക്കുവാന്‍ ഹിന്ദു ഐഡികളും ഉപയോഗിക്കും. എല്ലാ വാര്‍ത്തകളിലും ഹിന്ദു മുസ്ലിം സ്പര്‍ധക്കുള്ള മരുന്ന് തിരയുകയാണ് പ്രധാന ജോലിയെന്നു മഹാവീര്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here