നിഷ ജോസ് കെ.മാണിയുടെ പരാമര്‍ശം; ഷോണ്‍ ജോര്‍ജ്ജ് പരാതി നല്കി

നിഷ ജോസ് കെ. മാണിയുടെ “ദ അദർ സൈഡ് ഒാഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ വിവാദ പരാമർശത്തിൽ തനിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോർജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നൽകി. നിഷയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു. പുസ്തകത്തിൽ നിഷ ജോസ് കെ. മാണിയോടു അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞിരിക്കുന്ന യുവരാഷ്ട്രീയ നേതാവ് താനാണെന്ന രീതിയിൽ സോഷ്യൽ മീഡിയായിലും ചില ഓണ്‍ലൈൻ മാധ്യമങ്ങളിലും പരാമർശമുണ്ടായതോടെയാണു പരാതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ട്രെയിന്‍ യാത്രക്കിടയില്‍ ഒരു യുവ രാഷ്ട്രീയ നേതാവ് തന്നെ കയറി പിടിക്കാന്‍ നോക്കിയെന്നും തന്നോട് അപമര്യാദയായി പെരുമാറിയെന്നും നിഷ ജോസ് കെ. മാണി ആരോപിച്ചിരുന്നു. പി.സി. ജോര്‍ജ്ജ് എംഎല്‍എയുടെ മകനാണ് ഷോണ്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here