അണ്ടര്‍ 20 ലോകപ്പിന് പോളണ്ട് ആതിഥേയത്വം വഹിക്കും; പിന്തള്ളിയത് ഇന്ത്യയെ

football

അണ്ടര്‍-20 ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാമെന്നുള്ള ഇന്ത്യയുടെ ആഗ്രഹത്തിന് തിരിച്ചടി. കെംളബിയയിലെ ബൊഗോട്ടയില്‍ നടന്ന നറുക്കെടുപ്പില്‍ പോളണ്ടിനാണ് നറുക്ക് വീണത്. നേരത്തേ അണ്ടര്‍ 17 ലോകകപ്പിന് വേദിയായതിനാല്‍ വലിയ പ്രതീക്ഷയിലായിരുന്നു ഇന്ത്യ. മത്സരങ്ങള്‍ക്ക് വേദിയാകാന്‍ സാധിച്ചാല്‍ യോഗ്യത മത്സരങ്ങള്‍ കളിക്കാതെ ഇന്ത്യയ്ക്ക് ലോകകപ്പില്‍ മത്സരിക്കാന്‍ സാധിക്കുമായിരുന്നു. ഇതോടെ ഇന്ത്യയുടെ ആ മോഹത്തിനും തിരിച്ചടി ലഭിച്ചു. ആദ്യമായാണ് പോളണ്ട് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top