രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കും; ചെങ്ങന്നൂരില്‍ തീരുമാനമായില്ല; കേരള കോണ്‍ഗ്രസ്

km mani

സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) വിട്ടുനില്‍ക്കാന്‍ സാധ്യത. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ പിന്തുണ നല്‍കേണ്ട എന്ന തീരുമാനമാണ് കേരള കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ഇന്ന് കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഇതേകുറിച്ച് തീരുമാനമെടുക്കും. എന്നാല്‍, ഇന്ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട് ചര്‍ച്ചയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ചെങ്ങന്നൂര്‍ വിഷയം ഇന്ന് യോഗം ചര്‍ച്ച ചെയ്‌തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top