ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

ഒലെ, ഊബർ ടാക്‌സി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഇരുകമ്പനികളും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മാർച്ച് 19 മുതൽ പണിമുടക്കാരംഭിക്കാനാണ് ഡ്രൈവർമാരുടെ തീരുമാനം.
മുംബൈ, ന്യൂഡൽഹി, ബംഗളൂരു, ഹൈദരാബാദ്, പുനെ തുടങ്ങിയ നഗരങ്ങളിലാണ് പണിമുടക്ക്. മഹാരാഷ്ട്ര നവനിർമ്മാൺ വാഹതുക് സേനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സർവ്വീസ് ആരംഭിക്കുമ്പോൾ ഓലെയും, യൂബറും ഡ്രൈവർമാർക്ക് വൻ വാഗ്ദാനങ്ങളാണ് നൽകിയത്. എന്നാൽ കമ്പനി മാനേജ്‌മെന്റുകളുടെ പിടിപ്പുകേട് കാരണം വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് ഡ്രൈവർമാർ ആരോപിക്കുന്നത്. പലരും ലക്ഷങ്ങൾ മുടക്കിയാണ് ടാക്‌സി എടുത്തിരിക്കുന്നത്. എന്നാൽ പലരും നഷ്ടത്തിലാണ്. ഇതാണ് പണിമുടക്കിന് കാരണമായത്.
അതേസമയം, വിഷയത്തിൽ ഓലെയുടേയോ യൂബറിന്റെയോ പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here