Advertisement

ഇനി ടാക്‌സി മുന്‍കൂട്ടി ബുക്ക് ചെയ്യാം; 80% ടാക്‌സികളും ഇ-ഹെയ്‌ലിംഗിലേക്ക് മാറ്റാനൊരുങ്ങി ദുബായി

March 19, 2023
Google News 3 minutes Read
Dubai to make 80% of all taxi trips e-hail

പരമ്പരാഗത ടാക്‌സിയുടെ സ്ട്രീറ്റ് ഹെയില്‍ നിന്ന് 80 ശതമാനം ടാക്‌സികളും ഇ-ഹെയ്‌ലിംഗിലേക്ക് മാറ്റുമെന്ന് ദുബായിലെ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. 2022ല്‍ ദുബായില്‍ ടാക്‌സി യാത്രകളില്‍ 30 ശതമാനവും ഹാല ഇ-ഹെയ്‌ലിംഗ് റൈഡുകളായിരുന്നു. ഈ വിജയത്തിന് പിന്നാലെയാണ് 80 ശതമാനവും ടാക്‌സി സര്‍വീസുകള്‍ വരും വര്‍ഷങ്ങളില്‍ ഇ-ഹെയ്‌ലിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതെന്ന് ദുബായി ആര്‍ടിഎ ബോര്‍ഡ് ഓഫ് എക്‌സിക്യുട്ടീവ് ഡയറക്ടേഴ്‌സ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ ഹിസ് എക്‌സലന്‍സി മാറ്റാര്‍ അല്‍ തായര്‍ പറഞ്ഞു.(Dubai to make 80% of all taxi trips e-hail)

നേരിട്ട് ചെന്ന് ടാക്‌സി വിളിക്കാതെ, യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് ഇ-ഹെയ്‌ലിംഗ്. സ്ട്രീറ്റ്‌ഹെയിലിംഗിന് നിന്ന് വ്യത്യസ്തമായി ടാക്‌സികള്‍ ഇ ഹെയ്ല്‍ സേവനത്തിലേക്ക് മാറ്റുന്നത് ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ്. ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതവും കാര്യക്ഷമവുമായ ടാക്‌സി സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള കാര്യക്ഷമമായ മാര്‍ഗമായി ഇഹെയ്‌ലിംഗ് മാറിയിട്ടുണ്ട്.

Read Also: റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണം; നിര്‍ദേശം നല്‍കി സൗദി സുപ്രിംകോടതി

ഇ-ഹെയ്ല്‍ ടാക്‌സി സേവനം ദുബായിലെ ടാക്‌സി പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. ഇതുവഴി യാത്രക്കാര്‍ക്ക് ടാക്‌സികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

Story Highlights: Dubai to make 80% of all taxi trips e-hail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here