കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ്; ചുമതല രാഹുല്‍ ഗാന്ധിക്ക് വിട്ടു

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള എല്ലാ അധികാരവും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്. ഡല്‍ഹിയില്‍ നടക്കുന്ന എ.ഐ.സി.സി. സമ്മേളനത്തില്‍ ഇതേ കുറിച്ച് തീരുമാനമെടുത്തു. 25 അംഗ പ്രവര്‍ത്തക സമിതിയിലേക്ക് 13 പേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ട് തിരഞ്ഞെടുക്കുകയും ശേഷിക്കുന്ന 12 പേരെ എ.ഐ.സി.സി. സമ്മേളനത്തില്‍ തിരഞ്ഞെടുക്കുകയുമാണ് പതിവ്. എന്നാല്‍, ഇത്തവണ എ.ഐ.സി.സി.ക്ക് വിടാതെ എല്ലാ അംഗങ്ങളെയും രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കട്ടെ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഓരാള്‍ പോലും എതിര്‍ക്കാതെ പ്രമേയം സമ്മേളനത്തില്‍ പാസാക്കുകയായിരുന്നു. ഇതോടെ പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം രാഹുല്‍ ഗാന്ധിയില്‍ നിക്ഷിപ്തമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here