ത്രിരാഷ്ട്ര പരമ്പര; ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍ ഇന്ന്

Indian cricket team

അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് തെളിയിച്ച ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇന്ന് കലാശപോരാട്ടത്തിന്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴു മണിക്കാണ് ഫൈനല്‍ മത്സരം. ആതിഥേയരായ ശ്രീലങ്കയോട് മാത്രം ഒരു മത്സരത്തില്‍ തോറ്റാണ് ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ശ്രീലങ്കയെ രണ്ട് കളികളിലും പ്രാഥമിക റൗണ്ടില്‍ അട്ടിമറിച്ചിരുന്നു. ബംഗ്ലാദേശിനെ കരുത്തരായാണ് ഇന്ത്യ കാണുന്നത്. പരമ്പരയിലുടനീളം മികച്ച പോരാട്ടം നടത്തിയാണ് ബംഗ്ലാദേശ് ഫൈനലില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top