വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിയേക്കും; അദാനി

വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി തീരില്ലെന്ന് അദാനി ഗ്രൂപ്പ്. ഓഖി ദുരന്തം നിർമാണ പ്രവർത്തനത്തിന് തടസമായെന്നാണ് വിശദീകരണം. ഇക്കാര്യം അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിനെ അറിയിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ഡ്രഡ്ജർ തകർന്നതാണ് കാരണമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഓഖിയിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് തുറമുഖ ഉപകന്പനി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തിൽ പറയുന്നു. കത്ത് സ്വതന്ത്ര എൻജിനീയർമാർ പരിശോധിച്ചു വരികയാണ്. ഡിസംബറിൽ പദ്ധതി തീർന്നില്ലെങ്കിൽ ദിവസം 12 ലക്ഷം രൂപ വീതം സർക്കാരിന് നൽകേണ്ടി വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here