കൊട്ടിയത്ത് എ.ടി.എം കവർച്ച; മോഷ്ടാക്കൾ കവർന്നത് 6,16,000 രൂപ

atm robbery in kottiyam

കൊട്ടിയം തഴുത്തലയിൽ എ.ടി.എം. തകർത്ത് 6,16,000 രൂപ കവർന്നു. കൊട്ടിയം-കണ്ണനല്ലൂർ റോഡിൽ തഴുത്തല മഹാഗണപതിക്ഷേത്രത്തിനു സമീപത്തെ ഇന്ത്യ വൺ എന്ന സ്വകാര്യ ഏജൻസിയുടെ എ.ടി.എം. തകർത്താണ് പണം കവർന്നത്.

ശനിയാഴ്ച അർദ്ധരാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നത്. എ.ടി.എമ്മിനുമുന്നിലും അകത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ തകർത്തായിരുന്നു മോഷണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top