വിവാഹശേഷം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദിവ്യാ ഉണ്ണി

ഒമ്പത് വര്‍ഷത്തിന് ശേഷം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി ദിവ്യാ ഉണ്ണി.ആദ്യബന്ധം വേര്‍പ്പെടുത്തിയ കഴിഞ്ഞ മാസമാണ് ദിവ്യാ ഉണ്ണി വിവാഹിതയായത്. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് എന്‍ജീനീയറായ അരുണാണ് ദിവ്യയെ താലി ചാര്‍ത്തിയത്.

ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ കാര്യം ദിവ്യാ ഉണ്ണിതന്നെയാണ് ഫെയ്സ് ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. ക്ഷേത്രത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ആദ്യം കയറിയത് ക്ഷീര സാഗര ശയനാ എന്ന കീര്‍ത്തനമാണ്. ക്ഷേത്രം പൂജയ്ക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. പത്മനാഭന്റെ നാമം ഉരുവിട്ട് ഞാന്‍ പുറത്ത് കാത്ത് നിന്നു. പിന്നീട് വാതിലുകള്‍ തുറന്നപ്പോള്‍ ശ്രീകോവിലിന് മുന്നിലേക്ക് പോയി. ആ മുഖം ശാന്തമായിരുന്നു. കൈകള്‍ നീട്ടി എന്നെ വിളിക്കുന്നതായി തോന്നി. രണ്ടാമത്തേയും മൂന്നാമത്തേയും വാതിലുകള്‍ തുറന്നു. പുഷ്പങ്ങള്‍ പാദങ്ങള്‍ മൂടിയിരുന്നു. ഞാന്‍ അവിടെ തന്നെ നിന്നു. ഒാം നമോ നാരായണ. എന്നാണ് ദിവ്യയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top