വര്‍ക്കല ഭൂമിയിടപാട്; സബ് കളക്ടര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും: റവന്യൂമന്ത്രി

വര്‍ക്കലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കളക്ടറുടെ നടപടിയെ ഗൗരവമായി കാണുമെന്നും സബ് കളക്ടര്‍ ദിവ്യ എസ്. നായറിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും റവന്യഗ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുമെന്നും ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വർക്കല വില്ലിക്കടവിൽ സംസ്ഥാന പാതയോരത്തെ 27 സെന്റ് റോഡ് പുറമ്പോക്കു സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി വർക്കല തഹസീൽദാർ കഴിഞ്ഞ ജൂലൈ 19നാണ് ഏറ്റെടുത്തത്. നടപടിക്കെതിരെ സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ ഉചിതമായ തീരുമാനമെടുക്കാൻ സബ് കലക്ടറോടു ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണു ഭൂമി സ്വകാര്യ വ്യക്തിക്കു വിട്ടുകൊടുത്ത് ദിവ്യ എസ്. അയ്യർ ഉത്തരവിറക്കിയത്. അയിരൂർ പോലീസ് സ്റ്റേഷൻ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്. സംഭവം വിവാദമായതോടെ സബ് കളക്ടറുടെ ഉത്തരവിന് റവന്യൂ വകുപ്പ് സ്റ്റേ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here