നാലാം കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍

supreme court, fodder scam, lalu prasadh yadav sales tax seized lalu prasadh yadav family assets CBI raid lalu prasad yadav houses

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാം കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കേസില്‍ കോടതി വെള്ളിയാഴ്ച ശിക്ഷ പ്രഖ്യാപിക്കും. നേരത്തെ ആദ്യ മൂന്ന് കേസുകളിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ സിബിഐ കോടതി വിധിച്ചിരുന്നു. 1991-1992 കാലഘട്ടത്തില്‍ കേസിന് ആസ്പദമായ കുഭംകോണം നടന്നതില്‍ ആറ് കേസുകളാണ് ലാലുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top