രേഖകളില്‍ ഇനി ആണും പെണ്ണും മാത്രമല്ല; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഇടം നല്‍കി സര്‍ക്കാര്‍

transgenders

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ലിംഗം എന്നിവ മാറ്റാനായി സര്‍ക്കാര്‍ ഉത്തരവിറക്കി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പേരും ലിംഗവും മാറ്റിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ ഉത്തരവ്. ആണ്‍, പെണ്‍ എന്നതിന് പുറമേ ട്രാന്‍സ്ജെന്‍റര്‍ എന്ന കോളം കൂടി സ്കൂള്‍ രേഖകളിലും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും ചേര്‍ക്കാന്‍ വിദ്യാഭ്യാസവകുപ്പ് അനുമതി നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top