അവിശ്വാസപ്രമേയത്തില്‍ പ്രതിപക്ഷ ബഹളം; ലോക്‌സഭാ ഇന്നത്തേക്ക് പിരിഞ്ഞു

Loksabha adjourned

ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ച അവിശ്വാസപ്രമേയം ലോക്‌സഭയില്‍ പരിഗാണിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ 12 മണിവരെ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ചോദ്യോത്തര വേളക്ക് ശേഷമേ അവിശ്വാസപ്രമേയം പരിഗണിക്കാന്‍ കഴിയൂ എന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രത്പക്ഷം ബഹളംവെക്കാന്‍ തുടങ്ങി. 12 മണിക്ക് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അവിശ്വാസപ്രമേയത്തെ തുടര്‍ന്ന് ലോക്‌സഭാ പിരിഞ്ഞിരുന്നു. അതിന് ശേഷം ഇന്നാണ് സഭ ചേരുന്നത്. അവിശ്വാസ പ്രമേയത്തെ നേരിടാന്‍ തയ്യാറാണെന്ന് ഭരണപക്ഷം അറിയിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അവിശ്വാസപ്രമേയത്തെ എതിര്‍ക്കുകയോ പിന്തുണക്കുകയോ ചെയ്യില്ലെന്ന് എന്‍ഡിഎ ഘടകക്ഷിയായ ശിവസേന അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top