സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു; സംഭവം ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ

Mobile charging

ചാര്‍ജ്ജ് ചെയ്യാന്‍ പ്ലഗില്‍ കുത്തിയിട്ട ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. കിഴക്കന്‍ ഒഡീഷയിലെ ഖേരകാനിയില്‍ ഉമ ഒറം എന്ന യുവതിയാണ് ഫോണ്‍ ഉപയോഗിക്കുന്നതിനിടെ മരണപ്പെട്ടത്. ചാര്‍ജ്ജ് ചെയ്തുകൊണ്ട് സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് അപകടം നടന്നത്. കൈ, ​നെ​ഞ്ച്, കാ​ല് ഭാ​ഗ​ങ്ങ​ളി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫോ​ണി​ന്‍റെ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top