ഏകദിന വേദി മാറ്റാന്‍ സാധ്യത; സര്‍ക്കാര്‍ ഇടപെട്ടേക്കും

കേരളത്തില്‍ നടത്തേണ്ട ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനുള്ള ഗ്രൗഡിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തേക്കും. തിരുവനന്തപുരത്ത് ക്രിക്കറ്റ് മത്സരം നടത്തുന്നതിനെയാണ് സര്‍ക്കാര്‍ പിന്തുണക്കുന്നതെന്ന് കായിക മന്ത്രി എ.സി. മെയ്തീന്‍ പറഞ്ഞതോടെയാണ് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ജി.സി.ഡി.എ.യും കെ.സി.എ.യും ശ്രമിക്കുന്നത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഏകദിന മത്സരം നടത്തുന്നതിനെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. കെസിഎയെ വിമര്‍ശിച്ച് ഫുട്‌ബോള്‍ താരം ഐഎം വിജയനും രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിച്ചു. ഫുട്‌ബോളിന് അനുകൂലമായ ഗ്രൗണ്ട് ക്രിക്കറ്റ് മത്സരത്തിനുവേണ്ടി കുത്തിപൊളിക്കുന്നതിനെ എല്ലാവരും വിമര്‍ശിച്ചു. ഇതോടെ സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറാണെന്നും സര്‍ക്കാരിന്റെ താല്‍പര്യം തിരുവനന്തപുരത്ത് മത്സരം നടത്തുന്നതാണെന്നും കായികമന്ത്രി പറഞ്ഞു. ഇതോടെ, മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള സാധ്യതകളാണ് കാണുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here