ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു; അവിശ്വാസപ്രമേയം പരിഗണിച്ചില്ല

LokSabhaa

അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. ഇന്നലെയും അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ പിരിയേണ്ടി വന്നിരുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാതെയാണ് സഭ ഇന്ന് പിരിഞ്ഞത്. അവിശ്വാസപ്രമേയ നോട്ടീസ് ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താമെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നെങ്കിലും അണ്ണാ ഡിഎംകെ നേതാക്കളുടെ ബഹളം ശക്തമായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയാണെന്ന് പറഞ്ഞു. ബഹളം നിര്‍ത്തി അംഗങ്ങള്‍ സീറ്റിലിരിക്കാതെ അവിശ്വാസപ്രമേയം പരിഗണിക്കില്ലെന്ന് സ്പീക്കര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top