പാരാഗ്ലൈഡിംഗിനിടെ ആകാശത്തുവച്ച് കൂട്ടിയിടിച്ച് സഞ്ചാരി മരിച്ചു

paraglider died in mexico

പാരാഗ്ലൈഡിംഗിനിടെ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരു പാരച്യൂട്ടിൽ ഇടിച്ച് താഴെ വീണാണ് വിനോദ സഞ്ചാരി മരിച്ചത്.

മെ്‌സിക്കോയിലെ പ്യൂർട്ടോ എക്‌സ്‌കോൺഡിഡോയിലെ ബീച്ചിലാണ് സംഭവം. ബീച്ചിൽ പറന്നിറങ്ങാൻ ശ്രമിക്കുകയായിരുന്നു ഇരുവരും. ഉർസുല ഫെർണാണ്ടസ് (47) ആണ് മരിച്ച വിനോദ സഞ്ചാരി. മെക്‌സിക്കോ സിറ്റി സ്വദേശിനിയാണ് ഉർസുല.

അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ പരാഗ്ലൈഡർ ആശുപത്രിയിൽ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top