മോശം പെരുമാറ്റം; താൻ തല്ലിയ ആ സൂപ്പർതാരം ആരെന്ന് വെളിപ്പെടുത്തി രാധിക ആപ്‌തെ

radhika apte

തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യൻ താരത്തിന്റെ മുഖത്തടിച്ചുവെന്ന വാർത്ത വൻ ചർച്ചകൾക്കാണ് വഴിവെച്ചത്. രാധിക ആപ്‌തെയുടെ കൂടെ അഭിനയിച്ച എല്ലാ തെന്നിന്ത്യൻ നായകന്മാരെ കുറിച്ചും ചർച്ചകൾ സജീവമായി. ഒരു നടൻ ചെയ്ത തെറ്റിന്റെ പേരിൽ ഒപ്പം അഭിനയിച്ച മുഴുവൻ നടൻമാരേയും സംശയനിഴലിൽ നിർത്തിയ രാധികയുടെ നടപടിയേയും ചിലർ വിമർശിച്ചു. ഇതോടെ വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് ചർച്ചകൾക്ക് വിരാമമിട്ടിരിക്കുകയാണ് രാധിക.

ബാൽകൃഷ്ണയാണ് ആ നടൻ എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. നേഹ ദൂപിയ അവതരിപ്പിക്കുന്ന ടിവി ഷോയിലാണ് താരം സംഭവത്തെ കുറിച്ച് പറഞ്ഞത്.

രാധിക ആപ്‌തെയുടെ ആ സെറ്റിലെ ആദ്യ ദിവസമായിരുന്നു അത്. താരം സുഖമില്ലാതെ കിടക്കുന്ന രംഗമായിരുന്നു അവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്. എല്ലാം സെറ്റു ചെയ്തു. ഇതിനിടെ തെന്നിന്ത്യയിലെ ഒരു പ്രമുഖതാരം തന്റെ കാലിൽ അനാവശ്യമായി തോണ്ടി. സഹിക്കവയ്യാതെ മറ്റൊന്നും ആലോചിക്കാതെ നായകനെ തല്ലുകയായിരുന്നു. അവിടെ അണിയറ പ്രവർത്തകരും ജൂനിയർ ആർട്ടിസ്റ്റുകളുമെല്ലാം ഉണ്ടായിരുന്നു. രാധിക അയാളെ നോക്കി ഇനി മേലാൽ ആവർത്തക്കരുതെന്ന് താക്കീത് ചെയ്തു. അയാൾ ഞെട്ടിപ്പോയി. അയാൾ തന്നെ കുറേനേരം നോക്കി നിന്നുവെന്നും പക്ഷേ പിന്നെ തന്നെ തൊടാനെ വന്നിട്ടില്ലെന്നും രാധിക പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top