ഗോമാംസത്തിന്റെ പേരില്‍ കൊലപാതകം; ബിജെപി നേതാവ് അടക്കം 11 പ്രതികള്‍ക്ക് ജീവപര്യന്തം

ബീഫ് കൈവശംവച്ചന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ അലിമുദ്ദീന്‍ അന്‍സാരിയെന്ന യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് നിത്യാന്ദ് മഹാതോ അടക്കം 11 പ്രതികള്‍ക്ക് ജീവപര്യന്തം. പതിനൊന്നു പേരില്‍ മൂന്ന് പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായും ശിക്ഷ വിധിച്ച രാംഗഢ് കോടതി കണ്ടെത്തി. കഴിഞ്ഞ ജൂണിലാണ് രാംഗഢ് ജില്ലയിലെ ബജര്‍തണ്ടില്‍ വച്ച് അലിമുദ്ദിന്‍ എന്നയാളെ ഗോസംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കൊലപ്പെടുത്തിയത്. കൈവശം ബീഫ് ഉണ്ടെന്ന് ആരോപിച്ചായിരുന്നു അലിമുദ്ദിനെ ഒരു സംഘം അതിദാരുണമായി മര്‍ദ്ദനത്തിന് ഇരയാക്കിയത്. അലിമുദ്ദിന്റെ കാറും ഗോസംരക്ഷകര്‍ കത്തിച്ചിരുന്നു. ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്ന ആദ്യ ആക്രമണങ്ങളിലെ ആദ്യ കോടതി വിധി കൂടിയാണ് ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here