ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നടപടി; ഫേസ്ബുക്കിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഫേ​സ്ബു​ക്കി​നു മു​ന്ന​റി​യി​പ്പു ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും തെ​ളി​വ് ല​ഭി​ച്ചാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി ശ​ങ്ക​ര്‍ പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഫേ​സ്ബു​ക്ക് വി​വ​ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്നു​ള്ള വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ മു​ന്ന​റി​യ​പ്പ്. കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക​യെ​ന്ന ക​മ്പ​നി​യാ​ണ് യു​പി​എ​ക്ക് വേ​ണ്ടി ഇ​ന്ത്യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ര​വി ശ​ങ്ക​ര്‍ പ്ര​സാ​ദ് ആ​രോ​പി​ച്ചു . നേ​ര​ത്തെ ബ്രി​ട്ട​ന്‍ ആ​സ്ഥാ​ന​മാ​യു​ള്ള കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക അ​ഞ്ചു​കോ​ടി ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​രം ചോ​ര്‍​ത്തി​യെ​ന്ന വാ​ര്‍​ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.

Loading...
Top