ആംബുലൻസിൽ ഓക്‌സിജൻ തീർന്നു; രോഗി മരിച്ചതായി പരാതി

patient died due to lack og oxygen in ambulance

ആംബുലൻസിൽ ഓക്‌സിജൻ തീർന്നതുമൂലം രോഗി മരിച്ചതായി പരാതി. തൃശൂർ കിഴക്കുംപാട്ടുകര സ്വദേശി സെബാസ്റ്റ്യനാണ് കഴിഞ്ഞദിവസം മരിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിലെ ഓക്‌സിജൻ തീർന്നതായാണ് വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഓക്‌സിജൻ തീർന്നിട്ടില്ലെന്നും സ്വകാര്യ ആശുപ്രത്രിയിലേക്കെത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നതായും ജനറൽ ആശുപത്രി അധികൃതർ പ്രതികരിച്ചു.

ശനിയാഴ്ചയാണ് ശ്വാസംമുട്ടലിനെ തുടർന്ന് കിഴക്കുംപാട്ടുകര സ്വദേശി കരേരക്കാട്ടിൽ സെബാസ്റ്റ്യനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് രോഗിയെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ജനറൽ ആശുപത്രിയിലെ ആംബുലൻസിൽ തന്നെ സെബാസ്റ്റ്യനെ കൊണ്ടു പോകുന്നതിനിടെ ഓക്‌സിജൻ തീർന്ന് മരിച്ചതായാണ് വീട്ടുകാരുടെ പരാതി. ആംബുലൻസിൽ കൂടെയുണ്ടായിരുന്ന അറ്റൻഡർ ഓക്‌സിജൻ തീർന്നതായി അറിയിച്ചതായാണ് വീട്ടുകാർ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top