ആരാധനാലയങ്ങളിലെ ആയുധ പരിശീലനത്തിനെതിരെ മുഖ്യമന്ത്രി

Pinarayi vijayan CPM pinarayi vijayan hospitalized

ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇക്കാര്യം നിരീക്ഷിക്കുന്നത് നിലവില്‍ ഇത് പരിശോധിക്കാന്‍ നിരീക്ഷണസംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും വിഡി സതീശന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി അറിയിച്ചു. ഭക്തിയുടെ മറവില്‍ സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നടക്കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വരെ ഇതു നടക്കുന്നുണ്ടെന്നും വി.ഡി.സതീശന്‍ തന്റെ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top