വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം

കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീട്ടിനെതിരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 1.45 ഓടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ സുരേഷിന്‍റെ വീട്ടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.കീഴാറ്റൂരിലെ തന്നെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. സംഭവസമയത്ത് സുരേഷ് കീഴാറ്റൂരും കുടുംബവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യം മുകളിലത്തെ നിലയിലേക്കും പിന്നീട് താഴത്തെ നിലയിലേക്കും കല്ലെറിയുകയായിരുന്നു.ആക്രമണത്തിന് ശേഷം ബൈക്കില്‍ പോകുന്ന ശബ്ദം കേട്ടെന്ന് സുരേഷ് പറയുന്നു.
വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരേയാണ് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. സുരേഷ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണം സമരത്തെ ബാധിക്കുകയില്ലെന്ന് സുരേഷ് പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here