സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ലോക്കൽ കമ്മിറ്റി അംഗം ആർ. രതീഷിൻ്റെ വീടിനു നേരെയാണ് 12 അംഗ സംഘം ആക്രമണം നടത്തിയത്.
വൈകുന്നേരം 3 മണിയോടെ മാരകായുധങ്ങളുമായി പിക്കപ്പ് വാനിലാണ് സംഘം വീട്ടിലെത്തിയത്.
വീടിൻ്റെ മുൻവാതിൽ ജനൽ ഗ്ലാസ് എന്നിവ അടിച്ച് തകർത്തു. അക്രമി സംഘം 15 മിനിട്ടോളം ഭീകരാന്തരീഷം സൃഷ്ടിച്ച ശേഷമാണ് വീട്ടിൽ അക്രമം നടത്തിയത്. 5 പേരെ കസ്റ്റഡിയിലെടുത്തു. നഗരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights : CPIM worker’s house attacks Nagarur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here