Advertisement

പ്രകോപന നീക്കങ്ങളുമായി പാകിസ്താൻ; മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചു

14 hours ago
Google News 2 minutes Read
no fly zone

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്ലൈ സോൺ ‘ പ്രഖ്യാപിച്ചു. മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും വ്യോമസേനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി നോട്ടീസ് നൽകി. നിയുക്ത വ്യോമാതിർത്തിയിൽ ഒരു വിമാനവും പറക്കാൻ അനുവദിക്കില്ല.ഇന്ന് ചേർന്ന പാക് ഉന്നത തല യോഗത്തിന് ശേഷമാണ് തീരുമാനം. 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടി ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടർന്നാണിത്.

ഇതിനിടെ നിയന്ത്രണ രേഖയിൽ പാകിസ്താൻ സൈന്യം നടത്തുന്ന ലംഘനങ്ങളിൽ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെയും പാകിസ്താനെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ നടത്തിയ ചർച്ചയിൽ ആയിരുന്നു മുന്നറിയിപ്പ് നൽകിയത്. പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ച.

Read Also: ഇന്ത്യയുമായി മൂന്ന് ദിവസത്തിനുള്ളില്‍ യുദ്ധത്തിന് സാധ്യത: പാക് പ്രതിരോധവകുപ്പ് മന്ത്രി

അതേസമയം, പാകിസ്താന് തിരിച്ചടി നൽകാനുള്ള പൂർണ്ണ സ്വാതന്ത്ര്യം കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ സേനാ മേധാവികൾക്ക് പ്രധാനമന്ത്രി നൽകിയിരുന്നു. ഏത് സമയത്ത്, ഏത് തരത്തിലുള്ള തിരിച്ചടി നടത്തണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്നും ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ഇന്ന് രാവിലെ11 മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിൽ നിലവിലെ സുരക്ഷ സാഹചര്യവും സൈനിക നീക്കം അതിർത്തിയിൽ പാക് പ്രാകോപനം തുടരുന്ന സാഹചര്യത്തിൽ സൈന്യം സ്വീകരിച്ച നടപടികൾ ഉൾപ്പെടെ യോഗം വിലയിരുത്തി.

Story Highlights : No-fly zone declared in Islamabad and Lahore until May 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here