വിവര ചോര്‍ച്ച; തെറ്റു പറ്റിയെന്ന് ഫെയ്സ് ബുക്ക്

Mark Zuckerberg

ഫേ​സ്ബു​ക്ക് ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ല്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കുറ്റം സമ്മതിച്ച് ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ൻ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ്. സ്വന്തം ഫെയ്സ് ബുക്ക് പേജിലൂടെയാണ് സുക്കര്‍ ബര്‍ഗ്ഗ് കുറ്റ സമ്മതം നടത്തിയത്.  കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​മാ​യി ന​ട​ന്ന ഇ​ട​പാ​ടി​ൽ വി​ശ്വാ​സ്യ​താ​പ്ര​ശ്നം സം​ഭ​വി​ച്ചെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും സു​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു.വലിയ വീഴ്ചയാണ് സംഭവിച്ചത്. അത് വിശ്വാസ്യതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ്. വിശ്വാസ്യത വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകും എന്നാണ് സുക്കര്‍ ബര്‍ഗ്ഗ് ഫെയ്സ് ബുക്കില്‍ കുറിച്ചത്. ഫേ​സ്ബു​ക്കി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളെ ഇ​നി​മു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​മെ​ന്നും ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷു​ക​ൾ സം​ബ​ന്ധി​ച്ചു ഫേ​സ്ബു​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
അഞ്ചു കോടിയോളം വരുന്ന യൂസര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് സക്കര്‍ബര്‍ഗ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്

സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ല​ബോ​റ​ട്ട​റീ​സ് (എ​സ്സി​എ​ൽ) ഗ്രൂ​പ്പും അ​തി​ന്‍റെ കീ​ഴി​ലു​ള്ള കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക എ​ന്ന സ്ഥാ​പ​ന​വു​മാ​ണ് അ​ഞ്ചു കോ​ടി​യി​ലേ​റെ​പ്പേ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ​നി​ന്നു കൈ​വ​ശ​പ്പെ​ടു​ത്തി​യിരുന്നു. അ​മേ​രി​ക്ക​യി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചിരുന്നു.


ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ബ്രി​ട്ട​നി​ലും അ​മേ​രി​ക്ക​യി​ലും ഫേ​സ്ബു​ക്കി​നും മ​റ്റു ര​ണ്ടു ക​ന്പ​നി​ക​ൾ​ക്കു​മെ​തി​രേ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ത​ങ്ങ​ൾ കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യെ​യും ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ഫേ​സ്ബു​ക്കി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി​യെ​ന്നും മ​റ്റും ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top