കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏപ്രിൽ മുതൽ

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏപ്രിൽ മുതൽ. ഇത് സംബന്ധിച്ച സർക്കുലർ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഡബിൾ ഡ്യൂട്ടി സംവിധാനം ഇല്ലാതാക്കുന്നതിനെതിരെ തൊഴിലാളികളുടെ എതിർപ്പ് വകവെക്കാതെയാണ് കോർപ്പറേഷന്റെ തീരുമാനം.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം തിയ്യതി മുതൽ സിംഗിൾ ഡ്യൂട്ടിക്കനുസൃതമായി ഷെഡ്യൂളുകൾ ക്രമീകരിക്കാൻ നിർദേശം നൽകി സർക്കുലർ ഇറക്കിയത്. ഓർഡിനറി, സിറ്റി ഫാസ്റ്റ്, സൂപ്പർ ക്ലാസ് തുടങ്ങിയ എല്ലാ സർവ്വീസുകൾക്കും ഒന്നാം തിയ്യതി മുതൽ തീരുമാനം ബാധകമായിരിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here