ഇംഗ്ലീഷിൽ സംസാരിച്ച കൂട്ടുകാരനെ യുവാവ് കഴുത്തറുത്തു കൊന്നു

youth killed friend for speaking in english

ഇംഗ്ലീഷ് ഭാഷ സംസാരിച്ചതിന് ഇരുപത്തിയൊന്നുകാരനായ യുവാവ് പതിനെട്ടുകാരനായ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. മുംബൈയിലാണ് സംഭവം. 54 തവണയാണ് മുഹമ്മദ് അമീർ അബ്ദുൾ വാഹിദ് റഹിൻ സുഹൃത്തായ മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖിനെ 54 തവണയാണ് കുത്തിയത്. വിദ്യാഭ്യാസം കുറവായ അമിറിനോട് ഷെയ്ഖ് ഇംഗ്ലീഷിൽ സംസാരിച്ചതാണ് ഇയാളെ ചൊടിപ്പിച്ചത്.

കൊലപാതകത്തിന് ശേഷം നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ അമിർ താൻ കുറ്റം ചെയ്തതായി സമ്മതിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പുലർച്ചെ ഒരുമണിയോടെയാണ് അമിർ പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്തിനെ കൊന്നതായി അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top