Advertisement

തെങ്കാശിയിൽ യുവാവിനെ ഭാര്യയുടെ മുന്നിൽ വെച്ച് വച്ച് വെട്ടിക്കൊന്നു; ഇരുകാലുകളും വെട്ടിമാറ്റി

April 16, 2025
Google News 2 minutes Read

തെങ്കാശിയിൽ യുവാവിനെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നു. ഭാര്യയുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം നടത്തിയത്. 35കാരനായ കുത്തലിങ്കമാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ഇരുകാലുകളും വെട്ടിമാറ്റുകയും ചെയ്തു. മൃതദേഹം കാസിമേജർപുരം ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ചു.

ഇന്ന് ഉച്ചയോടെ ഭാര്യയുമായി റേഷന്‍ കടയിലെത്തിയതായിരുന്നു കുത്തലിങ്കം. ഇവിടെവെച്ചാണ് നാലംഗ സംഘം കുത്തലിങ്കത്തെ കൊലപ്പെടുത്തുന്നത്. തടയാനെത്തിയ ഭാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്. കൊലയ്ക്ക് പിന്നാലെ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. നേരത്തേ പ്രദേശത്തുണ്ടായ തകർത്തിൽ പട്ടുരാജ് എന്ന യുവാവ് മരിച്ചിരുന്നു. പട്ടുരാജിന്റെ മൃതദേഹം കിടന്നയിടത്താണ് കൊലപാതകികൾ കുത്തലിങ്കത്തിന്റെ മൃതദേഹം ഉപേക്ഷിച്ചത്.

പട്ടുരാജയുടെ കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പട്ടുരാജയുടെ സുഹൃത്തുക്കൾ ധരിച്ചിരുന്നത്. ഇതിനിടെ തുടർന്നുണ്ടായ വൈരാ​ഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കരുതുന്നത്. പട്ടുരാജയുടെ സുഹൃത്തുക്കളേ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights : Man was killed in front of his wife in Tenkasi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here