രാജ്യസഭാ തെരഞ്ഞെടുപ്പ്; 9 സീറ്റിൽ ബിജെപിക്ക് ജയം

bjp wins in 9 seats in rajya sabha election

ഉത്തർപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റിൽ ബിജെപിക്ക് ജയം. ഒരു സീറ്റിൽ സമാജ്‌വാദി പാർട്ടിയും ജയിച്ചു. പത്ത് രാജ്യസഭാ സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

നിയമസഭയിലെ അംഗബലമനുസരിച്ച് എട്ടുസീറ്റിലാണ് ബി.ജെ.പി. ജയിക്കേണ്ടിയിരുന്നത്. ഇവിടെ പത്താം സീറ്റിൽ എസ്.പി. പിന്തുണയോടെ വിജയം പ്രതീക്ഷിച്ചിരുന്ന ബി.എസ്.പി. സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. അധികസീറ്റ് നേടിയത്. 245 അംഗസഭയിൽ 58 സീറ്റുകളിലാണ് ഒഴിവു വന്നത്. കേരളത്തിലെ ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. ഇതിൽ 33 സീറ്റുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top