കീഴാറ്റൂരിൽ വയൽക്കിളി സമരത്തിനെതിരെ ഇന്ന് സിപിഎം ജനകീയ കൂട്ടായ്മ

cpm rally against vayalkili strike in keezhattur

കീഴാറ്റൂരിലെ ബൈപ്പാസ് പദ്ധതിക്കെതിരെ നടക്കുന്ന വയൽക്കിളി സമരത്തിനെതിരെ ഇന്ന് സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. കൂട്ടായ്മയുടെ ഭാഗമായി സ്ഥലത്ത് കാവൽപ്പുര കെട്ടുകയും ചെയ്യും. ‘നാടിന് കാവൽ’ എന്ന പേരിൽ വൈകുന്നേരം നാല് മണിക്ക് കീഴാറ്റൂർ ഇ എം എസ് സ്മാരക വായന ശാലയ്ക്ക് സമീപത്തു നിന്നും ആരംഭിക്കുന്ന ജാഗ്രതാ മാർച്ച് തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ സമാപിക്കും.

അതേസമയം, പരിസ്ഥിതി പ്രവർത്തകരും ജനകീയസമര നേതാക്കളും പങ്കെടുക്കുന്ന കേരളം കീഴാറ്റൂരിലേക്ക് എന്ന പരിപാടിയുടെ തയ്യാറെടുപ്പിലാണ് വയൽക്കിളികൾ. ഞായറാഴ്ച്ചയാണ് ഈ പരിപാടി. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് ഒരു ദിവസം മുൻപേ കാവൽപ്പുരകെട്ടി സിപിഎം നടത്തുന്നത്.

cpm rally against vayalkili strike in keezhattur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top