ലക്ഷ്യം കോഹ്‌ലിയുടെ സ്ഥിരത; ശിഖര്‍ ധവാന്‍

Kohli With Dhawan

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ദേശീയ മാധ്യമമായ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശിഖര്‍ ധവാന്റെ പ്രതികരണം. കോഹ്‌ലിയുടെ നിഴലില്‍ ഒതുങ്ങി പോകുന്നുണ്ടോ നിങ്ങള്‍ എന്ന ചോദ്യത്തിനായിരുന്നു ധവാന്‍ കോഹ്‌ലിയെ കുറിച്ച് വാചാലനായത്. കോഹ്‌ലി അത്ഭുതപ്പെടുത്തുന്ന താരമാണെന്ന് ധവാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കഴിവ് വാക്കുകള്‍ക്കതീതമാണ്. എന്റെ അടുത്ത സുഹൃത്തായ അദ്ദേഹം ഒരു ഇതിഹാസ തുല്യനായ ക്രിക്കറ്ററാണ്. ബാറ്റിംഗില്‍ കോഹ്‌ലിയുടെ സ്ഥിരതയിലേക്ക് വളരുകയാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അഭിമുഖത്തില്‍ ധവാന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top