‘തീ’ തിന്നുന്ന ആനയോ? ; അപൂര്‍വ്വ ദൃശ്യങ്ങള്‍ പുറത്ത്

ആന തീ തിന്നുമോ? കര്‍ണാടക വനം വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ദൃശ്യങ്ങള്‍ കണ്ടാല്‍ നമ്മുടെ സംശയം തീരും. കാട്ടുതീയില്‍ നിന്ന് എന്തോ പെറുക്കിയെടുത്ത് തിന്നുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മുപ്പത്തിയഞ്ചോളം പ്രായമുള്ള പിടിയാനയുടെ ദൃശ്യങ്ങളാണ് ഇവിടെ കാണുന്നത്. ആന പുക വിടുന്ന രംഗങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. കാട്ടാന ചാരം വാരി കഴിക്കുന്നതാണെന്നാണ് ആന വിദഗ്ധന്‍ ഡോക്ടര്‍ വരുണ്‍ ഗോസ്വാമി പറയുന്നത്. മൃഗങ്ങള്‍ കാട്ടു തീയ്ക്ക് ശേഷം കരി കഴിക്കുന്നത് ഇതിന മുമ്പും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഇദ്ദേഹം വിലയിരുത്തുന്നു. എന്തായാലും, കാട്ടാന ഇതിനോടകം എല്ലാവരിലും കൗതുകം ജനിപ്പിച്ചു കഴിഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here