പ്രതിശ്രുത വരനെ വെളിപ്പെടുത്തി നയന്‍താര

nayanthara

നയന്‍താരയും സംവിധായകന്‍ വിഘ്നേഷനും തമ്മില്‍ പ്രണയത്തിലാണെന്നത് പരസ്യമായ ‘പരസ്യം’ തന്നെയാണ്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഒന്നിച്ചുള്ള ചിത്രങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വുമണ്‍ 2018 ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് നയന്‍താര വിഘ്നേഷ് പ്രതിശ്രുത വരനാണെന്ന് വെളിപ്പെടുത്തിയത്. “എനിക്ക് പിന്തുണ നല്‍കിയതിന് എന്റെ മാതാപിതാക്കളോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാര്‍ഡ് ദാന ചടങ്ങ് മറ്റ് ഫിലിം അവാര്‍ഡുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അവാര്‍ഡ് സ്വീകരിക്കാന്‍ ഇവിടെ എത്തിയ സ്ത്രീകളില്‍ നിന്നും ലഭിച്ച ഊര്‍ജവുമായാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങുക”- എന്നാണ് നയന്‍താര പ്രസംഗിച്ചത്. ഈ വര്‍ഷം ഇരുവരും തമ്മിലുള്ള വിവാഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top